മൂവാറ്റുപുഴ: ഈസ്റ്റ് പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും പെനാൽറ്റി ഷൂട്ട്‌ഔട്ടും സംഘടിപ്പിച്ചു . പെനാൽറ്റി ഷൂട്ട്ഔട്ട് പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് ഉനൈസ് അസീസ് അദ്ധ്യക്ഷത വഹിച്ചു, എം.എ. റിയാസ് ഖാൻ, ഷാഫി മുതിരക്കലായിൽ, റെജീന ഷിഹാജ്, സക്കീർ ഹുസൈൻ, പി .എ. കബീർ, ഷാൻ പ്ലാക്കൂടി എന്നിവർ സംസാരിച്ചു. തുടർന്ന് ബാലവേദി അംഗം ഹിന നസ്രിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ലൈബ്രറി സെക്രട്ടറി സ്വാലിഹ് സ്വാഗതവും എക്സിക്യുട്ടീവ് അംഗം സി.കെ. മാഹിൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |