ചെന്നിത്തല: ശക്തമായ മഴയിലും കാറ്റിലും പുത്തുവിളപ്പടി നവോദയ ജംഗ്ഷനിൽ മരം വീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. നവോദയ സ്കൂളിന് മുൻവശമുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്ന മരമാണ് റോഡിലേക്ക് കട പുഴകി വീണത്. സി.പി.എം ഒരിപ്രം ബ്രാഞ്ച് സെക്രട്ടറി രതീഷ് കുമാർ, ലോക്കൽ കമ്മിറ്റിയംഗം ജി.ഗോപകുമാർ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളായ ഷിബു കൂടാരത്തിൽ, ഷാരോൺ പി.കുര്യൻ, മാന്നാർ പൊലീസ് എ.എസ്.ഐ ഷമീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മാവേലിക്കരയിൽ നിന്നും അഗ്നി ശമന സേനാ യൂണിറ്റും സ്ഥലത്തെത്തിയിരുന്നു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |