മാവേലിക്കര: ബി.ജെ.പി തെക്കേക്കര തെക്ക് മേഖലയിലെ 69, 71 ബൂത്ത് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി അനുമോദിച്ചു. കുറത്തികാട് 47 ാം നമ്പർ എൻ.എസ്.എസ് കരയോഗ ഹാളിൽ നടന്ന ചടങ്ങിൽ ബി.ജെ.പി തെക്കേക്കര തെക്ക് ഏരിയ പ്രസിഡന്റ് രാധാകൃഷ്ണൻ വരേണിക്കൽ അധ്യക്ഷത വഹിച്ചു.
ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി മുഖ്യ പ്രഭാഷണം നടത്തി. മാവേലിക്കര മണ്ഡലം പ്രസിഡന്റ് വിനീത് ചന്ദ്രൻ, ഏരിയ ജനറൽ സെക്രട്ടറി ശ്രീകല മുരളീധരൻ, ബിജെപി നേതാക്കളായ സുധീഷ് ചാങ്കൂർ,സുകു തണൽ, അംബികദേവി, സി ആർ എസ്സ് ഉണ്ണിത്താൻ, ജയരാജ് വരേണിക്കൽ, മോഹൻ, മുരളീധരൻ, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |