ചാരുംമൂട്: പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന ആർട്ടിസ്റ്റ് ചുനക്കര കെ.ആർ.രാജന്റെ 11-ാമത് ചരമവാർഷിക ദിനാചരണം നടത്തി. പടനിലം എച്ച്.എസ്. എസിൽ നടന്ന അനുസ്മരണ സമ്മേളനവും ചിത്രകലാ ക്യാമ്പും കുട്ടികൾക്കായി ചിത്രകലാകളരിയും നടന്നു. ചുനക്കര രാജന്റെ പ്രശസ്തമായ ചിത്രങ്ങളുടെ പ്രദർശനവും നടന്നു. ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ ആർ.പാർത്ഥസാരഥിവർമ്മ അനുസ്മരണ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എൻ.ഷെരീഫ് അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ കാർത്തിക കറ്റാനം, രാജീവ് കോയിക്കൽ, ജനറൽ കൺവീനർ ബി.ആർ.രാജീവ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശൂരനാട് അനിൽ, രഞ്ജിത്ത് രാജശില്പി തുടങ്ങിയവർ സംസാരിച്ചു. ചിത്രകലാ ക്യാമ്പിൽ പങ്കെടുത്ത കലാകാരൻമാരെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |