ആലപ്പുഴ: പൊതുസേവകർ തലയുയർത്തിപ്പിടിച്ച് മുന്നിൽ നിന്നാൽ ജനങ്ങൾക്ക് നിർഭയം കഴിയാനാകുമെന്ന് എൻ.സി.പി (എസ് ) സംസ്ഥാന പ്രസിഡന്റ് തോമസ്.കെ.തോമസ് എം.എൽ പറഞ്ഞു . എൻ.സി.പി (എസ്) ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നെഹ്റു സ്മൃതി സദസ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് ആസിഫ് അലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ജോമി ചെറിയാൻ, ഇന്ദ്രജിത്ത്, പരമേശ്വരൻ, റോചാ.സി.മാത്യു, മഹിളാ കോൺഗ്രസ് സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റിയംഗം സുലോചന തമ്പി , ബ്ലോക്ക് പ്രസിഡന്റുമാരായ ജിജോ നെല്ലുവേലി, എം.എം.സലിം, അഷറഫ് മാമ്മൂടൻ സതീഷ് കുമാർ,ഗോകുലം ഗോപാലൻ, എസ്.കെ മോഹനകുമാർ, ലാലിച്ചൻ തായങ്കരി, ശ്രീകുമാർ കെ.എസ്, റോസ്മേരി രഞ്ചിത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |