പേരാമ്പ്ര: നിയോജക മണ്ഡലത്തിലെ മുഴുവൻ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് ജേതാക്കളെയും എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എ പ്ലസ് വിജയികളെയും സി.ബി.എസ്.ഇ ഫുൾ എ വൺ ജേതാക്കളെയും അസറ്റ് പേരാമ്പ്ര നാളെ അനുമോദിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ എ എസ് ഉദ്ഘാടനം ചെയ്യും. മജീഷ്യൻ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയാകും. 2000 പ്രതിഭകളെ അനുമോദിക്കും. അസറ്റ് പേരാമ്പ്ര നടപ്പിലാക്കുന്ന സ്കോളർഷിപ്പ് പരീക്ഷയുടെ പ്രഖ്യാപനം നടത്തും. വാർത്ത സമ്മേളനത്തിൽ നസീർ നൊച്ചാട്, ചിത്രരാജൻ, ലീന വിജയൻ, എ സജീവൻ,ഹിബ ഫാത്തിമ,ദേവിക എസ് കൃഷ്ണ, പി മുഹമ്മദ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |