റാന്നി : മഴശക്തി പ്രാപിച്ചതോടെ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു പുതമൺ താത്കാലിക പാലത്തിൽ വെള്ളം കയറി. ഗതാഗതം മുടങ്ങുന്ന അവസ്ഥയിലായതോടെ പാത തത്കാലം അടച്ച് വഴിതിരിച്ചുവിട്ടു. കോഴഞ്ചേരിക്കുള്ള വാഹനങ്ങൾ കീക്കൊഴൂരിൽ നിന്ന് പേരൂർച്ചാൽ പാലത്തിലൂടെ തിരിച്ചുവിട്ടു. ഇപ്പോൾ പെരുംതോട് നിറഞ്ഞ് പാലത്തിന് മുകളിലൂടാണ് വെള്ളം ഒഴുകുന്നത്.
റാന്നി - കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്ത തുടർന്ന് അപകടാവസ്ഥയിലായതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |