പത്തനംതിട്ട : ജില്ലയിൽ ഈമാസം ഇതുവരെ 146 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 122 ആക്ടീവ് കൊവിഡ് കേസുകളുണ്ട്. മഴക്കാല രോഗത്തിനൊപ്പം കൊവിഡ് കേസുകളും കൂടുന്നതിനാൽ പ്രത്യേക ജാഗ്രത വേണം.
കൊവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ട വേദന, ചുമ, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. .
ജാഗ്രത വേണം
മഴക്കാലമായതിനാൽ പകർച്ചവ്യാധികൾക്കെതിരെയും മുൻകരുതൽ വേണം.
കൊതുക് പെരുകുന്നത് തടയാൻ വെള്ളക്കെട്ടുകൾ ഒഴിവാക്കണം
കുടിവെള്ള സ്രോതസുകൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം.
മഴക്കാലത്ത് എലിപ്പനിക്കുള്ള സാദ്ധ്യത കൂടുതലായതിനാൽ തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, ക്ഷീരകർഷകർ, ശുചീകരണ തൊഴിലാളികൾ, മലിനജലസമ്പർക്ക സാദ്ധ്യതയുള്ള തൊഴിൽ ചെയ്യുന്നവർ എന്നിവർ ആഴ്ചയിൽ ഒരിക്കൽ ഡോക്‌സി സൈക്ലിന്‍ 200 മില്ലിഗ്രാം ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം.
ജില്ലയിലെ ഡെങ്കി ഹോട്‌സ്‌പോട്ടുകൾ :
പഞ്ചായത്ത്, വാർഡ്
കുളനട - 9
കോട്ടാങ്ങൽ - 6,7
ചെറുകോൽ - 9
വെച്ചൂച്ചിറ - 3,4
പനി, ചുമ , പേശിവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ എടുക്കണം.
ഡോ.എൽ.അനിത കുമാരി
ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |