തൃശൂർ: ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്ന് എൻ.സി.പി (എസ്) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ.രാജൻ മാസ്റ്റർ പറഞ്ഞു. നെഹ്റുവിന്റെ 61ാം ചരമവാർഷിക ദിനത്തിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നെഹ്റു സ്മൃതി സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.എൽ.ജോയ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. രഘു കെ.മാരാത്ത് മുഖ്യ പ്രഭാഷണം നടത്തി. എൻ.എം.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.പത്മിനി, സംസ്ഥാന നിർവാഹക സമിതി അംഗം ഇ.എ.ദിനമണി, എൻ.വെ.സി സംസ്ഥാന പ്രസിഡന്റ് സി.ആർ.സജിത്ത്, ജില്ലാ ഭാരവാഹികളായ സി.കെ.രാധാകൃഷ്ണൻ, യു.കെ.ഗോപാലൻ, പി.എസ്.പി.നസീർ, ജില്ലാ സെക്രട്ടറിമാരായ ടി.ജി.സുന്ദർലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |