ചാലക്കുടി: മലവെള്ളത്തിന്റെ നീരാളിപ്പിടുത്തത്തിൽ മോചിതരായ ചാലക്കുടിക്കാർക്ക് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ആകാശക്കാഴ്ചകൾ ആസ്വദിച്ച് ആകാശയാത്ര നടത്താം. എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളോടെ അതിരപ്പിള്ളി തുമ്പൂർമുഴി ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വ്യോമയാന രംഗത്തെ പ്രമുഖരായ ഏവിയേഷനും സിൽവർ സ്റ്റോം വാട്ടർ തീം പാർക്കും ചേർന്നാണ് സവാരിക്ക് അവസരമൊരുക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന് പുറമെ അടിയന്തര ഘട്ടങ്ങളിൽ ഈ ഹെലികോപ്റ്ററുകളെ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താനുമാകും.
വ്യാഴാഴ്ച ബി.ഡി ദേവസി എം.എൽ.എ അതിരപ്പിള്ളിയിൽ ആകാശ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. വാർത്താസമ്മേളനത്തിൽ ബി.ഡി ദേവസി എം.എൽ.എ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, ഡി.എം.സി എക്‌സി. ഓഫീസർ മനേഷ് സെബാസ്റ്റ്യൻ, അനിൽ നാരായണൻ, സിൽവർ സ്റ്റോം എം.ഡി. ഷാലിമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
ഹെലികോപ്റ്റർ സവാരി ഇങ്ങനെ
-ഈ മാസം 12 മുതൽ 15 വരെ
-സിൽവർ സ്റ്റോം ഹെലിപാഡിൽ നിന്നും അതിരപ്പിള്ളി വെള്ളച്ചാട്ടം, തുമ്പൂർമുഴി, ഏഴാറ്റുമുഖം വഴി തിരിച്ച് ഹെലിപാഡിലെത്തും.
- 2,700 രൂപ.
-ആദ്യം ബുക്കിംഗ് നടത്തുന്ന നൂറുപേർക്ക് 300 രൂപ ഇളവ്.
-ഫോൺ: 9447603344
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |