കൊച്ചി: കൊച്ചി തുറമുഖത്ത് ആദ്യത്തെ കപ്പലെത്തിയതിന്റെ ഓർമ്മപുതുക്കി തുറമുഖദിനം ആഘോഷിച്ചു. കപ്പൽ കാണാനും കയറാനും നൂറുകണക്കിന് പേർ തുറമുഖത്തെത്തി. ലക്ഷദ്വീപ് യാത്രാക്കപ്പലായ ലക്ഷദ്വീപ് സീ ആയിരുന്നു സന്ദർശർക്കായി ഒരുക്കിയത്.
1928 മേയ് 26ന് തുറമുഖത്ത് എസ്.എസ് പദ്മ എത്തിയ ചരിത്രമുഹൂർത്തിന്റെ ഓർമ്മ പുതുക്കിയാണ് തുറമുഖദിനം ആഘോഷിക്കുന്നത്. വില്ലിംഗ്ഡൺ ഐലൻഡിലെ സാമുദ്രിക ക്രൂയിസ് ടെർമിനൽ ഹാളിൽ നടന്ന ചടങ്ങിൽ പോർട്ട് ചെയർപേഴ്‌സൺ ബി. കാശിവിശ്വനാഥൻ അദ്ധ്യക്ഷനായി.
കസ്റ്റംസ് കമ്മിഷണർ ഗുർകരൺസിംഗ് ബെയ്ൻസ്, നേവൽ ഓഫീസർ ഇൻ ചാർജ് ക്യാപ്‌ടൻ ജോസ് വികാസ്, പോർട്ട് ഡെപ്യൂട്ടി ചെയർപേഴ്‌സൺ സതീഷ് ഹൊന്നക്കട്ടെ, ട്രാഫിക് മാനേജർ വിപിൻ ആർ. മേനോത്ത്, ചീഫ് മെക്കാനിക്കൽ എൻജിനിയർ എ. ജയസിംഹ എന്നിവർ പ്രസംഗിച്ചു.
ഡെപ്യൂട്ടി കൺസർവേറ്റർ ക്യാപ്‌ടൻ താമരൈപാണ്ടി മുത്തുകുമാർ, ഫിനാൻഷ്യൽ അഡ്വൈസറും ചീഫ് അക്കൗണ്ട്‌സ് ഓഫീസറുമായ ബി. ഭാഗ്യനാഥ്, ചീഫ് എൻജിനിയർ, കേണൽ എസ്.എം. ജസ്ലർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.ഐ. മുത്തുക്കോയ, സെക്രട്ടറി ഇൻചാർജ് ആർ. സതീഷ്. സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് സിദ്ധാർത്ഥ് പോൾ, മുൻ എം.പി പി.സി. തോമസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |