കുറ്റ്യാടി: കുറ്റ്യാടി റിവർ റോഡിന്റെ ഭാഗങ്ങളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യ വസ്തുക്കൾ മാറ്റി ശുചീകരണം നടത്തണമെന്ന് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപെട്ടു. ഈ ഭാഗത്തെ താമസക്കാർക്കും മറ്റും ആരാധനാലയവുമുൾപ്പടെയുള്ള കേന്ദ്രങ്ങളിൽ എത്താൻ ഈ വഴി വരണം. മഴക്കാല രോഗ സാദ്ധ്യത വരാൻ പോകുന്ന നാളുകളെ പിടിമുറുക്കുന്നതിന്ന് മുൻപേ അഴുക്ക് വസ്തുക്കൾ നീക്കി ശാശ്വതമായ പരിഹാരം കാണണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപെട്ടു. പ്രസിഡന്റ് പി.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്ത്, പി.പി ആലിക്കുട്ടി, കെ.പി മജീദ്, എ.കെ വിജീഷ്, കെ.പി അശ്റഫ്, ബാപ്പറ്റ അലി, കെ.പി അനീഷ്, കോവില്ലത്ത് നൗഷാദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |