വടക്കഞ്ചേരി: കാവശ്ശേരി പഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തിലെ എസ്.സി.പി ഫണ്ട് ഉപയോഗിച്ച് വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി.രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷാ ദേവി സതീശൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൻമാരായ ഗിരിജ രാജൻ, ബീന ഗോപി, മെമ്പർമാരായ ആണ്ടിയപ്പു, കേശവദാസ്, ഗിരിജ പ്രേം പ്രകാശ്, സുചിത്ര, എം.ഗോപൻ, കവിത സന്തോഷ്, നിത്യ മനോജ് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മാലതി സ്വാഗതവും ഗിരിജ രാജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |