മാന്നാർ : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുരയിടത്തിൽ നിന്ന ഫലവൃക്ഷം അനധികൃതമായി വെട്ടിയതായി പരാതി. മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് കിഴക്ക് കുരട്ടിക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപമുളള പുരയിടത്തിൽ നിന്ന മാവാണ് വെട്ടി മാറ്റിയത്. വെട്ടി മാറ്റിയ മാവിന്റെ തടി പുരയിടത്തിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തൃക്കുരട്ടി സബ് ഗ്രൂപ്പ് ഓഫീസർ മാന്നാർ പൊലീസിൽ പരാതി നൽകി. ഈ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് മുമ്പ് പരുമല പമ്പാ കോളേജിന്റെ വനിതാ ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നത്. കാട് കയറിക്കിടന്ന ഈ സ്ഥലവും കെട്ടിടവും ഒരു വർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി നവീകരിച്ച് ശബരി ആശ്രമം എന്ന ബോർഡ് സ്ഥാപിച്ചെങ്കിലും വീണ്ടും കാട് കയറി. തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രവുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |