പത്തനംതിട്ട : രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ രൂപപ്പെടുത്തിയ ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹ്റുവെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നെഹ്റുവിന്റെ ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, കെ.ജാസിംകുട്ടി, കാട്ടൂർ അബ്ദുൾസലാം, ഹരികുമാർ പൂതങ്കര, ലിജു ജോർജ്, എലിസബത്ത് അബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം, അബ്ദുൾകലാം ആസാദ്, റെനീസ് മുഹമ്മദ്, നാസർ തോമണ്ണിൽ, ശ്യാം എസ്.കോന്നി, സജി അലക്സാണ്ടർ, പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ, കെ.എ.വർഗീസ് ഓമല്ലൂർ, ബിനു മൈലപ്ര, ജെയിംസ് കീക്കരിക്കാട്ട്, അനിൽ കൊച്ചുമൂഴിക്കൽ, ബൈജു ഭാസ്‌കർ, സിബി സി.സാം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |