ഗുരുവായൂർ: രുദ്രതീർത്ഥം ലോഡ്ജിന് മുന്നിലെ റോഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ മമ്മിയൂർ ദേവസ്വം ഇടപെടണമെന്ന് മമ്മിയൂർ എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ഇറക്കി ഓട്ടോറിക്ഷകൾ ഇവിടെ കാത്തുകിടക്കുകയാണ്. മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനാകുന്നില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജ്യോതിശങ്കർ കൂടത്തിങ്കൽ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി എം.കെ.പ്രസാദ് മുഖ്യാതിഥിയായി. പി.എ.അശോക് കുമാർ, അരവിന്ദൻ പല്ലത്ത്, ശോഭന കൂടത്തിങ്കൽ, രേണുക ശങ്കർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: രാമചന്ദ്രൻ പല്ലത്ത് (പ്രസിഡന്റ്), കൃഷ്ണൻ നായർ താവളത്തിൽ (വൈസ് പ്രസിഡന്റ്), ആർ.ജയകുമാർ (സെക്രട്ടറി), സുധ ശേഖർ (ജോയിന്റ് സെക്രട്ടറി), ശോഭന കൂടത്തിങ്കൽ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |