തൃശൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ 2025ലെ ബക്രീദും സ്‌കൂൾ അധ്യയന വർഷത്തോടനുബന്ധിച്ചും ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ്. 30 മുതൽ ജൂൺ അഞ്ച് വരെ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്പനയ്ക്ക് പത്ത് ശതമാനം സ്‌പെഷ്യൽ റിബേറ്റ് ഉൾപ്പെടെ മൊത്തം 30 ശതമാനം വരെ റിബേറ്റ് ഉണ്ടാകും. വിവിധ ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും ഖാദി കോട്ടൺ, സിൽക്ക്, സ്പൺ സിൽക്ക് തുണിത്തരങ്ങളുടെ വിൽപനയ്ക്ക് റിബേറ്റ് ലഭിക്കും. കൂടാതെ ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉത്പാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് ഉത്പന്നങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ ഗ്രാമവ്യവസായ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |