തൃശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ലീഡേഴ്‌സ് മീറ്റ് ജൂൺ ഒന്നിന് തൃശൂർ ഡി.ബി.സി.എൽ.സി ഹാളിൽ രാവിലെ 9.30ന് നടക്കും. കുടുംബ സുരക്ഷാ പദ്ധതികളിലൂടെ 50 കോടി രൂപ വിതരണം ചെയ്തതിന്റെ പ്രഖ്യാപനം മന്ത്രി കെ.രാജൻ നിർവഹിക്കും. വി കെയർ പദ്ധതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. എല്ലാവർക്കും വീട് പദ്ധതി മന്ത്രി കെ. രാജൻ പ്രഖ്യാപിക്കും. കെ.വി. അബ്ദുൾ ഹമീദ് അദ്ധ്യക്ഷനാകും. കുഞ്ഞാവു ഹാജി, ദേവസ്യ മേച്ചേരി, എസ്. ദേവരാജൻ എന്നിവർ പങ്കെടുക്കും. എൻ.ആർ. വിനോദ് കുമാർ, ജോയ് മൂത്തേടൻ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ കെ.വി. അബ്ദുൾ ഹമീദ്, എൻ.ആർ. വിനോദ് കുമാർ, ജോയ് മൂത്തേടൻ, കെ.കെ. ഭാഗ്യ നാഥൻ, വി.ടി. ജോർജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |