വടകര: ഏറാമല ഗ്രാമപഞ്ചായത്തിലെ കുന്നുമ്മക്കര ആരോഗ്യ ഉപകേന്ദ്രം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആർദ്രം നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പറമ്പത്ത് പ്രഭാകരൻ, വാർഡ് മെമ്പർമാരായ ടി.കെ രാമകൃഷ്ണൻ , ടി.എൻ റഫീഖ് ,കെ.കെ ഗിരിജ, മെഡിക്കൽ ഓഫീസർ ഡോ. എൻ. ഉഷ നിർമ്മാണ കമ്മിറ്റി കൺവീനർ ഇ.കെ കരുണാകരൻ , എം.കെ യൂസഫ് ഹാജി, ഒ.പി സജീവൻ, സി.കെ ഹരിദാസൻ , അഡ്വ. എ.സനുജ് , ഇ രാധാകൃഷ്ണൻ , ടി.കെ സജീവൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |