കുറ്റ്യാടി: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കാവിലുംപാറ നാഗംപാറ സ്വദേശി അതുൽ ആർ രാജിന് കാവിലുംപാറ ഗ്രാമപഞ്ചായത്ത് പൗരസ്വീകരണം നൽകി. ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ , ഫാദർ സിജോ കിഴക്കരെക്കാട്ട് , എ.ആർ വിജയൻ , പി.ജി സത്യനാഥൻ, ബോബി മൂക്കൻതോട്ടം, സെയ്തലവി, കെ.കെ മോളി, മണലിൽ രമേശൻ ഒ.ടി ഷാജി എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് സ്വാഗതം പറഞ്ഞു. 95 ശതമാനം കാഴ്ച പരിമിതിയുള്ള അതുൽ രാജ് സിവിൽ സർവീസ് പരീക്ഷയിൽ 730ാം റാങ്കാണ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |