കൊച്ചി: കാലവർഷം അതിശക്തമായ സാഹചര്യത്തിൽ നഗരമേഖലയിൽ വെള്ളക്കെട്ടും അനുബന്ധ പ്രശ്‌നങ്ങളും രൂക്ഷമായിരിക്കുന്നതിനാൽ വ്യാപാരികൾ വേണ്ടത്ര മുൻകരുതൽ സ്വീകരിക്കണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് (കെ.എം.സി.സി) നിർദ്ദേശിച്ചു. വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളുടെ ഫോട്ടോയും വീഡിയോയും തയാറാക്കി വെള്ളക്കെട്ട് നിവാരണത്തിനായി ഹൈക്കോടതി നിർദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ഫ്ലഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് അയച്ചു കൊടുക്കണം. മോണിറ്ററിംഗ് കമ്മറ്റിയിലെ വ്യാപാര സംഘടനാ പ്രതിനിധിയായ കെ.എം.സി.സി വൈസ് പ്രസിഡന്റ് പി.ഡി. മനോജ് കുമാറിന്റെ വാട്‌സാപ്പ് നമ്പറിലേക്കാണ് (9895037226) ചിത്രങ്ങളും വീഡിയോകളും അയക്കേണ്ടത്. എല്ലാ വ്യാപാരികളും ഈ വിഷയത്തിൽ സഹകരിക്കണമെന്ന് സംഘടന പ്രസിഡന്റ് പി.നിസാറും, ജനറൽ സെക്രട്ടറി വി.ഇ. അൻവറും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |