കൊച്ചി: ഉപാസന സാംസ്‌കാരിക വേദിയുടെ മലയാറ്റൂർ പുരസ്‌കാരം ഡോ. സുരേഷ്‌കുമാർ മധുസൂദനൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരനിൽ നിന്ന് സ്വീകരിച്ചു. പ്രശസ്തിപത്രവും വെങ്കലത്തിൽ നിർമിച്ച വാഗ്‌ദേവി വിഗ്രഹവുമാണ് പുരസ്‌കാരം. ഡോ. സുരേഷ് കുമാർ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും ചേർന്ന് ശ്രീനാരായണഗുരുവിന്റെ ആത്മീയ, സാമൂഹിക, തത്വചിന്തന കാഴ്ചപ്പാടുകൾ അടിസ്ഥാനമാക്കി ഇംഗ്ളീഷിൽ രചിച്ചതാണ് 'ഹാർമണി അൺവീൽഡ്'. വത്തിക്കാനിൽ നടന്ന ലോക സർവമത സമ്മേളനത്തിൽ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് പുസ്തകം സമർപ്പിച്ചിരുന്നു. കാര്യവട്ടം ശ്രീകണ്ഠൻ നായർ, പൂജപ്പുര എസ്. ശ്രീകുമാർ, ഡോ. റജി സി. നായർ, ഉപാസന സാംസ്‌കാരിക വേദി സെക്രട്ടറി മാറനല്ലൂർ സുധി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |