ന്യൂഡൽഹി: ദേശീയപാത 66 മലപ്പുറം കൂരിയാട് ഭാഗത്ത് തകർന്നത് രൂപകൽപനയിലെ പിഴവ് കാരണമെന്ന് കേന്ദ്ര ഗതാഗത സെക്രട്ടറി ഉമാശങ്കറും ദേശീയ പാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവും പബ്ളിക് അക്കൗണ്ട്‌സ് കമ്മിറ്റിയെ അറിയിച്ചു. മേൽനോട്ടം വഹിച്ചത് കൺസൾട്ടിംഗ് കമ്പനിയാണ്. എൻ.എച്ച്.എ എൻജിനിയർമാരോട് ആലോചിച്ചില്ല. വയലും ചതുപ്പും നിറഞ്ഞ പ്രദേശത്ത് ശക്തമായ അടിത്തറ നിർമ്മിക്കുന്നത് അടക്കം സാഹചര്യങ്ങൾ മനസിലാക്കിയില്ല.
പി.എ.സി സിറ്റിംഗിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് ചെയർമാൻ കെ.സി. വേണുഗോപാൽ പറഞ്ഞു. ടെൻഡർ വ്യവസ്ഥകൾ അട്ടിമറിക്കപ്പെട്ടു. 30-40 ശതമാനം നിരക്ക് കുറച്ചാണ് ഉപകരാറുകൾ നൽകിയത്. റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ സാങ്കേതിക സംവിധാനമില്ല. പാലക്കാട് ഐ.ഐ. ടി, സി.ആർ. ആർ. ഐ, ജിയോളജിക്കൽ സർവെ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്‌ദ്ധരുടെ സമിതി നൽകുന്ന റിപ്പോർട്ട് പ്രകാരം തുടർ നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |