പത്തനംതിട്ട : ലൈഫ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള മേഖലാ കുടുംബ സമിതികളുടെ വാർഷികവും പഠനോപകരണ വിതരണവും എസ് എസ് എൽ സി വിജയികൾക്കുള്ള അനുമോദനവും നാരങ്ങാനം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റെജി തോമസ് ഉദ്ഘാടനം ചെയ്തു.
ഒയിസ്‌ക ജില്ലാ ചാപ്റ്റർ പ്രസിഡന്റ് സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി ജനറൽ കൺവീനർ സാമുവേൽ കെ പീറ്റർ, വിദ്യാഭ്യാസ പരിശീലകൻ പി.കെ വേലായുധൻ, ഉഷ ഐക്കരേത്ത്, ലാലി സുന്ദരേശൻ, അനിത വിനേശൻ, റംല ബീവി, സാറാമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |