കാസർകോട് :വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി മത സ്പർദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ച ആളെ കാസർകോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള- മഞ്ചേശ്വരം ഭാഗത്തുള്ള പൊതുജന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ വോയിസ് സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയും ഇപ്പോൾ ചൗക്കി കാരോട് സ്കൂളിനു സമീപം താമസിക്കുന്നതുമായ അബ്ദുൾ ലത്തീഫ്(47 ) പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻചാർജ് പി നളിനാക്ഷന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എം. വി ശ്രീദാസ്,എ വി പ്രേമരാജൻ, എസ് സി പി ഒമാരായ ദിലീഷ് എം, സവാദ് അഷ്‌റഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. ഇത്തരം പ്രവർത്തിയിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |