കൊല്ലം: പി.വി.അൻവർ യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് താൽപര്യമെങ്കിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഏകകണ്ഠമായി അംഗീകരിച്ച് എ.ഐ.സി.സി പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ.
നിലമ്പൂരിലെ ജനത പിണറായി സർക്കാരിനെതിരെ വിധി എഴുതുമെന്നും നിലമ്പൂരിലെ യു.ഡി.എഫിന്റെ വിജയത്തോട് കൂടി പിണറായി സർക്കാരിന് അന്ത്യം കുറിക്കും. പി.സി.വിഷ്ണുനാഥ് ഭാവി കോൺഗ്രസിന്റെ പ്രതീക്ഷയാണെന്നും വി.എം.സുധീരൻ കൂട്ടിച്ചേർത്തു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥ് എം.എൽ.എയ്ക്ക് ജില്ലാ കോൺഗ്രസ് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, കെ.പി.സി.സി ജന. സെക്രട്ടറി എം.എം.നസീർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം എ.ഷാനവാസ്ഖാൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, ഭാരവാഹികളായ എഴുകോൺ നാരായണൻ, എസ്.വിപിനചന്ദ്രൻ, തൊടിയൂർ രാമചന്ദ്രൻ, പി.ജർമ്മിയാസ്, ആർ.രാജശേഖരൻ, സൈമൺ അലക്‌സ്, സൂരജ് രവി, എൻ.ഉണ്ണിക്കൃഷ്ണൻ, എം.എം.സഞ്ജീവ് കുമാർ, വി.ടി.സിബി, കല്ലട ഗിരീഷ്, നടുക്കുന്നിൽ വിജയൻ, കെ.ബേബിസൺ, എൽ.കെ.ശ്രീദേവി, ബിന്ദുജയൻ, സി.ആർ.നജീബ്, എം.വി.ശശികുമാരൻ നായർ, അലക്‌സ് മാത്യു, കുരീപ്പള്ളി സലീം, രാജു.ഡി.പണിക്കർ, എ.എൽ.നിസാമുദ്ദീൻ, കുളപ്പാടം ഫൈസൽ, കെ.ആർ.വി.സഹജൻ, നെടുങ്ങോലംരഘു, റിയാസ് ചിതറ, അൻവർ സുൽഫിക്കർ, ഫേബ സുദർശൻ, എം.ഐ.ഹാഷിം തുടങ്ങിയവർ സംസാരിച്ചു.
പി.സി.വിഷ്ണുനാഥ് മറുപടി പ്രസംഗം നടത്തി. കെ.പി.സി.സി മെമ്പർമാർ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് - മണ്ഡലം പ്രസിഡന്റുമാർ, യു.ഡി.എഫ് ചെയർമാൻമാർ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |