പാകിസ്ഥാനി സംഗീതജ്ഞൻ നുസ്‌റത്ത് ഫത്തേ അലി ഖാന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചതിനെതിരെ ഗായകൻ ഷഹബാസ് അമൻ. നുസ്‌റത്തിന്റെ നിരോധിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് ഷഹബാസ് പ്രതിഷേധം അറിയിച്ചത്. 'അത്ഭുതമില്ല,ഞെട്ടലില്ല. പരാതിയില്ല. പക്ഷേ, എന്റെ പ്രിയപ്പെട്ട ഇന്ത്യ, ദയവായി എന്റെ ഹൃദയത്തെ വേദനിക്കാൻ അനുവദിക്കൂ. ലോകത്തിലെ എല്ലാ മഹാന്മാരും അവിടെയാണ് ഉള്ളത്. അതും ഇവിടെ നിരോധിക്കുമോ?'- എന്നായിരുന്നു ഷഹബാസ് കുറിച്ചത്.
പോസ്റ്റ് വൈറലായതോടെ നിരവധിയാളുകളാണ് ഷഹബാസിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. റാപ്പർ ഡബ്സി, ഷഹബാസിന് പിന്തുണയറിയിച്ച് പോസ്റ്റ് പങ്കുവച്ചു. ഇതിൽ സംഗീതം ഭാഗമല്ലാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു, സംഗീതത്തിനും കലയ്ക്കും അതിർവരമ്പുകളില്ല, സംഗീതത്തിന് ദേശമില്ല, ജാതിയില്ല. ഭാഷയില്ല’ എന്നിങ്ങനെയാണ് പോസ്റ്റിനു താഴെയുള്ള കമന്റുകൾ. റോളിംഗ് സ്റ്റോണിന്റെ എക്കാലത്തെയും മികച്ച 200 ഗായകരിൽ ഒരാളാണ് നുസ്‌റത്ത്. ഈ തലമുറയിലെ ഏറ്റവും മികച്ച ഖവാലി ഗായകനായി ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്തതും അദ്ദേഹത്തെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |