SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.59 PM IST

യുക്തിപൂർവമുള്ള ചിന്തയും, അനുഭവവും

Increase Font Size Decrease Font Size Print Page

akamarivu

നിങ്ങളുടെ യുക്തിപൂർവമായ ചിന്താരീതി എങ്ങനെയാണോ, അത് അങ്ങനെ രൂപപ്പെടാനുള്ള കാരണം നിങ്ങൾ ജീവിച്ചിട്ടുള്ള സാമൂഹിക സാഹചര്യങ്ങളാണ്. ചില സവിശേഷ സാഹചര്യങ്ങളിലൂടെ കടന്നുവന്നതിനാൽ, ചില പ്രത്യേക തരത്തിലുള്ള ചിന്താരീതിയും, അറിവും നിങ്ങൾ നിങ്ങളുടെ മനസിൽ ശേഖരിച്ചു വെച്ചിട്ടുണ്ട്. ഇതാണ് നിങ്ങളുടെ ചിന്തകൾക്കാസ്‌പദമാകുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, യുക്തിപരമായ മനസെന്ന് നിങ്ങൾ വിളിക്കുന്നത്, ഏറെക്കുറെ മറ്റാരുടെയോ മനസാണ്, നിങ്ങളുടെ മനസല്ല. പൊരുളറിയാൻനിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന, അസംബന്ധങ്ങളുടെ ഒരു ശേഖരമാണ് അത് ​. ഇന്ന് നിങ്ങൾ ഒരു രീതിയിൽ ചിന്തിക്കുന്നു, പക്ഷെ നാളെ തികച്ചും വ്യത്യസ്‌തമായ മറ്റൊരു രീതിയിൽ നിങ്ങൾ ചിന്തിക്കുന്നു. നിങ്ങൾക്ക് എന്തിനോടാണ് താദാത്മ്യം തോന്നുന്നത് എന്നതിനെ ആസ്പദമാക്കി, ഇന്ന് നിങ്ങൾ ഒന്നിന് വേണ്ടി വാദിക്കും,

നാളെ അതിനുതന്നെ എതിരായി വാദിക്കും. ഇത് സംഭവിക്കുന്നത് ചിന്ത വളരെ മായികമായത് കൊണ്ടാണ്. കാരണം നിങ്ങളുടെ ചിന്തകളെ നയിക്കുന്നത് നിങ്ങൾക്ക് എന്തിനോട് താദാത്മ്യം തോന്നുന്നുവോ, അതാണ്. നിങ്ങൾക്ക് യോഗയോടാണ് താദാത്മ്യം തോന്നുന്നതെങ്കിൽ, നിങ്ങൾ യോഗയ്‌ക്ക് വേണ്ടി വാദിക്കും. നിങ്ങൾക്ക് താദാത്മ്യം തോന്നുന്നത് മറ്റെന്തിങ്കിലിനോടുമാണെങ്കിൽ, നിങ്ങൾ യോഗയ്‌ക്ക് എതിരായി വാദിക്കും. ഈ രണ്ട് സന്ദർഭങ്ങളിലും, നിങ്ങൾ സത്യത്തിലാണ് പെരുമാറുന്നതെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുകയും ചെയ്യുന്നു. ആയതിനാൽ, ചിന്ത വളരെ തെറ്റിദ്ധാരണാജനകമാണ്, കാരണം അത് നിങ്ങളുടെയല്ല. മറ്റ് ആളുകളിൽ നിന്നുള്ള ഒരു സ്വരൂപിക്കലാണത്. പക്ഷെ നിങ്ങളുടെ വ്യവസ്ഥിതിയിൽ സംഭവിക്കുന്ന അനുഭവത്തെ മറ്റൊരാൾക്ക് സൃഷ്ടിക്കാനാകില്ല. അത് സംഭവിക്കുന്നതാണ്.

നിങ്ങളുടെ ചിന്തയേക്കാളേറെ നിങ്ങളുടെ അനുഭവത്തെ വിശ്വസിക്കുന്നതാണ് കൂടുതൽ ബുദ്ധിപരം. നിങ്ങളുടെയുള്ളിൽ നിങ്ങൾ ശരിക്കും അനുഭവിക്കുന്നത് മറ്റാരാലും സ്വാധീനിക്കപെടുന്നില്ല; അത് നിങ്ങളുടേതാണ്. നിങ്ങൾ അത് ഉണ്ടാക്കിയെടുക്കുകയോ സങ്കല്പിച്ചെടുക്കുകയോ ആണെങ്കിൽ, അത് വേറെ കാര്യം. പക്ഷെ മറിച്ച് ​നിങ്ങൾ തയാറാണെങ്കിലും അല്ലെങ്കിലും ​നിങ്ങളുടെയുള്ളിൽ എന്തെങ്കിലും സംഭവിക്കുകയാണെന്നിരിക്കട്ടെ​, മേല്പറഞ്ഞത് സത്യമാകും, അല്ലേ? അനുഭവവും ചിന്തയും പരസ്പരം ഏറ്റുമുട്ടലിലാണെന്ന് തോന്നും. കാരണം യുക്തിക്ക് നിരക്കാത്ത അസ്‌തിത്വത്തിന്റെ വശമാണ് നിങ്ങളുടെയുള്ളിലെ അനുഭവവേദ്യമായ തലം തുറന്ന് തരുന്നത്, അതേസമയം യുക്തിക്ക് നിരക്കുന്ന വശത്തിലേക്കുള്ള പ്രവേശനം മാത്രമേ ചിന്ത നിങ്ങൾക്ക് തരുന്നുള്ളൂ. മുഴുവൻ അസ്‌തിത്വവും നിങ്ങൾക്ക് യുക്തിക്കുള്ളിൽ ഒതുക്കാൻ കഴിയുമോ? നിങ്ങൾക്കത് കഴിയില്ല.

എത്രയെത്ര കാര്യങ്ങൾ പരസ്‌പരവിരുദ്ധമാണ്? ജീവിതത്തെക്കുറിച്ച് ചിന്തിച്ച് തീർക്കുക ഒരിക്കലും സാദ്ധ്യമല്ല. നിങ്ങൾ എത്രയധികം ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നുവോ അത്രയധികം നിങ്ങൾ ജീവിതത്തിൽ നിന്നകന്ന് കൊണ്ടിരിക്കുകയാണ്. വളരെയധികം ചിന്തിക്കുന്ന ഒരു വ്യക്തിയായി നിങ്ങൾ മാറുകയാണെങ്കിൽ, ക്രമേണ ചുറ്റും നടക്കുന്ന ഒന്നിലും നിങ്ങൾ ഒരു ഭാഗമല്ലെന്ന് നിങ്ങൾക്ക് മനസിലാകും. നിങ്ങൾ ഒരു ഒറ്റപ്പെട്ട
തുരുത്തായി മാറും.

ജീവിതത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ മാത്രമേ നിങ്ങൾ ജീവിതത്തോടൊപ്പം ഉണ്ടാകുന്നുള്ളൂ. നിങ്ങൾ ജീവിതത്തെ ചിന്തിക്കുകയാണെങ്കിൽ, നിങ്ങൾ അതിൽ നിന്നകന്ന് പോകുകയും സത്യത്തെ അറിയാനുള്ള സാദ്ധ്യതയെ നശിപ്പിക്കുകയുമാണ്. സത്യത്തിൽ നിന്ന് അകന്ന് പോകുന്നത് സാമർത്ഥ്യമാണെന്നോ അതോ മണ്ടത്തരമാണെന്നോ നിങ്ങൾക്ക് തോന്നുന്നത്?


എല്ലാം നിഷേധിച്ചു കൊണ്ട് നിങ്ങൾ വളരെയധികം ബുദ്ധിചാതുര്യം കാണിക്കുന്നു എന്ന് നിങ്ങളെ വിശ്വസിപ്പിക്കാൻ യുക്തിക്ക് കഴിയുന്നു എന്നതാണ് പ്രശ്‌നം. വാദപ്രതിവാദങ്ങൾ വിജയിക്കാൻ
യുക്തിക്ക് കഴിയുന്നതിനാൽ അത് കൂടുതൽ മെച്ചപ്പെട്ട ഒന്നായി കാണപ്പെടുന്നു, പക്ഷെ അത് അങ്ങനെയല്ല. ജീവിതത്തിന്റെ ഉദ്ദേശ്യം തന്നെ അതിജീവിച്ച് അറിയുക എന്നതാണ്. അതിനാൽ നിങ്ങളുടെ
അനുഭവവേദ്യമായ തലത്തിൽ സംഭവിക്കുന്നത്, യുക്തിയേക്കാൾ പ്രധാനപ്പെട്ടതും ഉന്നതമായ ബുദ്ധിവൈഭവത്തോടു കൂടിയതുമാണ്‌.

TAGS: AKAMARIVU, EDITORS PICK, AKAMARIVU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY