അമരാവതി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകൻ നാരാ ലോകേഷും ഉൾപ്പെടെയുള്ള ടി.ഡി.പിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിൽ. ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിനെതിരെ ടി.ഡി.പി ആസൂത്രണം ചെയ്ത പ്രതിഷേധ റാലി തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇവരെ വീട്ടുതടങ്കലിലാക്കിയത്.
ടി.ഡി.പി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് എതിരെ ഗുണ്ടൂരിൽ ഇന്ന് റാലി നടത്താനിരിക്കെയാണ് പൊലീസ് നടപടി. ജഗമോഹൻ റെഡ്ഡി അധികാരത്തിലെത്തി നൂറ് ദിവസത്തിനിടെ എട്ട് ടി.ഡി.പി പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ടി.ഡി.പി പ്രവർത്തകരുടെ റാലിക്ക് പൊലീസ് അനുമതി നിഷേധിക്കുകയും, ഗുണ്ടൂരിൽ 144 പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണെന്നും രാത്രി എട്ടുവരെ ഉപവാസമിരിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |