തിരുവനന്തപുരം: ലോക സൈക്കിൾ ദിനത്തിൽ സൈക്കിളിംഗിൽ ലോക റിക്കാർഡുകൾ നേടിയ ഗിന്നസ് കുമാറിന് ആദരം. സീനിയർ ചേമ്പർ ഇന്റെർനാഷണൽ തിരുവനന്തപുരം റീജിയനാണ് ആദരവ് നൽകി അനുമോദിച്ചത്.ബാക്ക് വേഡ് ബ്രെയിൻ സൈക്കിളിംഗിൽ 2019 ൽ ഗിന്നസ് റിക്കാർഡിട്ടിരുന്നു.ഗൗരീശപട്ടത്തെ ഇൻസ്പെയർ ഫിസിയോ ആന്റ് ടയറ്ററ്റിക്സ് ഡയറക്ടറും ചീഫ് ഫിസിയോ തെറാപ്പിസ്റ്റുമാണ്. എസ്.സി.സി ഐ തിരുവനന്തപുരം റീജയൻ പ്രസിഡന്റ് അരവിന്ദ് എസ്.പി, നാഷണൽ ഗവേണിംഗ് ബോർഡി മെമ്പർ ആൽബർട്ട് അലക്സ്, മറ്റ് മെമ്പർമാർ തുടങ്ങിയവർ ഗിന്നസ് കുമാറിന്റെ ഇൻസ്പെയർ സെന്റെറിൽ നേരിട്ടെത്തി അനുമോദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |