വിഴിഞ്ഞം: 15 ദിവസമായി വിഴിഞ്ഞത്ത് തുടരുന്ന ലക്ഷദ്വീപിലേക്കുള്ള ടൂറിസ്റ്റ് ഫെറി ബോട്ട് നാളെ യാത്ര തിരിക്കും. കസ്റ്റംസിന്റെ കോസ്റ്റൽ കൺവെർഷന് വേണ്ടിയാണ് എം.വി ഇരുവൈ എന്ന ചെറു ഫെറി ബോട്ട് കഴിഞ്ഞ 19ന് വിഴിഞ്ഞത്തെത്തിയത്. ലക്ഷദ്വീപിൽ ഈ സൗകര്യം ഇല്ലാത്തതിനാലാണ് ഇവിടെയെത്തിച്ചതെന്ന് കേരള മാരിറ്റൈം ബോർഡ് അധികൃതർ പറഞ്ഞു. മാലിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഫെറി സർവീസ് നടത്തുന്ന ബോട്ടാണിത്. ഇതിൽ 5 മാലി സ്വദേശികളുണ്ട്.ഇവർ വിഴിഞ്ഞത്ത് സൈൻ ഒഫ് ചെയ്തിരുന്നു. നാളെ ഇവിടെനിന്ന് ലക്ഷദ്വീപിലേക്കുള്ള 5 പേരുമായാണ് മടക്കം.കൊച്ചി ആസ്ഥാനമായ ഇന്റർനാഷണൽ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലാണ് ബോട്ട് വിഴിഞ്ഞത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |