ചിറ്റൂർ: തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ലൈബ്രറിഹാൾ വളപ്പിൽ ജൂൺ 7 വരെ നടക്കുന്ന 'മൺസൂൺ' ഞാറ്റുവേലയുടെ ഭാഗമായി പരിസ്ഥിതി ദിനാചരണവും അടുക്കളത്തോട്ടം, തേനീച്ച വളർത്തൽ, കോഴി വളർത്തൽ, എൽ.ഇ.ഡി ക്ലിനിക്, ബൾബ് നിർമാണം എന്നിവയിൽ സൗജന്യ പരിശീലനവും സംഘടിപ്പിക്കും. ആവശ്യമുള്ളവർക്ക് പിന്നീട് വിദഗ്ധ പരിശീലനം നൽകുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ക്ലബ്ബുകൾക്ക് സൗജന്യ ഫലവൃക്ഷത്തൈ വിതരണം ചെയ്യും. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ : 95623 69001.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |