തൃശൂർ: മഴക്കാലം ആരംഭിച്ചതോടെ ജില്ലയിൽ ഹെപ്പറ്റൈറ്റിസ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പകർച്ചാവ്യാധികൾക്കെതിരെ അതീവജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി അറിയിച്ചു. മഴക്കാലം രോഗ ബാധയ്ക്ക് അനുകൂല സാഹചര്യമാണ്. ആയതിനാൽ വയറിളക്ക രോഗങ്ങൾക്കെതിരെയും ജാഗ്രത പുലർത്തേണ്ടതുണ്ട്. രോഗാണുക്കൾ ശരീരത്തിലെത്തി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ 15 മുതൽ 60 ദിവസം വരെ എടുക്കും. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. ശേഷം മൂത്രത്തിനും, കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതാണ് മറ്റ ്‌രോഗ ലക്ഷണങ്ങൾ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |