തിച്ചൂർ: മദ്ദളകലാകാരൻ തിച്ചൂർ ശശിയുടെ കലാജീവിതത്തിന്റെ സുവർണജൂബിലി ആഘോഷം ആവണേങ്ങാട്ട് കളരി മഠാധിപതി അഡ്വ. എ.യു. രഘുരാമപ്പണിക്കർ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. തിച്ചൂർ അയ്യപ്പക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീധരൻ അദ്ധ്യക്ഷനായി. പഞ്ചവാദ്യപ്രമാണി പരയ്ക്കാട് തങ്കപ്പൻമാരാർ ശശിയെ പരിചയപ്പെടുത്തി. ഈയ്ക്കാട് നാരായണൻ നമ്പൂതിരിപ്പാട്, കക്കാട് വാസുദേവൻ നമ്പൂതിരി, പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതി, പഞ്ചായത്ത് അംഗം സജീഷ്, മേളപ്രമാണി വെള്ളിത്തിരുത്തി ഉണ്ണിനായർ, മുതിർന്ന തിമില കലാകാരൻ കുട്ടനല്ലൂർ രാജൻ മാരാർ, കൊടകര ഉണ്ണി, കാവുങ്കൽ സുഭാഷ്, നാരായണൻനായർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |