സവാള വാങ്ങുമ്പോൾ അതിന്റെ തൊലിയിൽ കാണുന്ന കറുപ്പ് നിറം മിക്കവരുടെയും ശ്രദ്ധയിൽപ്പെടാറുള്ള ഒന്നാണ്. തൊലി പൊളിച്ചുകഴിയുമ്പോൾ ഉൾഭാഗങ്ങളിലും പലയിടത്തായി കറുപ്പ് നിറം കാണാൻ സാധിക്കും. ഇത്തരത്തിൽ കറുപ്പ് തൊലിയുള്ള സവാള ഭക്ഷ്യയോഗ്യമാണോ എന്ന് പലരും ചിന്തിക്കാറുമുണ്ട്. സവാളയിൽ കാണാറുള്ള കറുപ്പ് നിറം എന്താണെന്നും കഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമോയെന്നും മനസിലാക്കാം.
സവാളയുടെ തൊലിയിലും ഉള്ളിലും കാണുന്ന കറുത്ത പാടുകൾ ഒരുതരം പൂപ്പലാണ്. ആസ്‌പെർജില്ലസ് നൈഗർ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ പൂപ്പൽ അപകടകാരിയല്ലെങ്കിലും ശ്രദ്ധിക്കേണ്ടതായുണ്ട്. താപനിലയിലുണ്ടാകുന്ന വ്യതിയാനമാണ് സവാളയിൽ പൂപ്പൽ ഉണ്ടാകാൻ കാരണമാകുന്നത്. ചിലരിൽ ഇത് ഛർദ്ദി, ഓക്കാനം, തലവേദന, വയറുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
സവാളയുടെ തൊലി കളഞ്ഞതിനുശേഷം നന്നായി കഴുകി പൂപ്പൽ എല്ലാം പോയെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം പാചകത്തിനായി ഉപയോഗിക്കുക. അധികമായി പൂപ്പൽ ഉള്ളവയും കഴുകിയാൽ പോകാത്തവയുമാണെങ്കിൽ അത് കളയുകയാണ് നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |