ചാരുംമൂട് :കുരുന്നുകളെ സ്വാഗതം ചെയ്ത് അങ്കണവാടികളിൽ പ്രവേശനോത്സവം നടന്നു. താമരക്കുളം ഗ്രാമപഞ്ചായത്ത് ടൗൺ വാർഡിലെ 107-ാം നമ്പർ അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നവാഗതരെ വർക്കർ മീനാകുമാരി പൂക്കൾ നൽകി സ്വീകരിച്ചു. പൂർവ്വ വിദ്യാർത്ഥി കൂടിയായ ചലച്ചിത്ര സംവിധായകൻ കണ്ണൻ താമരക്കുളം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയിച്ച കുട്ടികളെയും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്തംഗം ആത്തുക്കാ ബീവി അധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപാരവി, മാദ്ധ്യമപ്രവർത്തകൻ എസ്.ജമാൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ആര്യ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |