തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് അവബോധം നൽകാൻ എനർജി മാനേജ്മെന്റ് സെന്റർ തുടങ്ങിവച്ച ഉണർവ് പരിപാടിയുടെ മൂന്നാംഘട്ടം ഇന്ന് മന്ത്രി കെ.കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ശ്രീകാര്യത്തെ എനർജി മാനേജ്മെന്റ് സെന്ററിലെ കെ.എം.ഡി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,ഇ.എം.സി ഡയറക്ടർ ഡോ.ആർ.ഹരികുമാർ തുടങ്ങിയവർ പങ്കെടുക്കും. സെമിനാർ,ബോധവത്കരണ ശില്പശാല,സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഊർജ്ജ സംരക്ഷണ ക്ളാസുകൾ,ഇ.എം.സി.ലാബ് സന്ദർശനം,ഇലക്ട്രിക് സൈക്കിൾ,ഇലക്ട്രിക് സ്‌കൂട്ടർ എന്നിവ പരിചയപ്പെടുത്തുന്ന പരിപാടികളുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |