അങ്കമാലി: ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടറുകൾ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിനുമുള്ള 'ഡിജിറ്റൽ വിസ്ഡം' പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. സിയാലിന്റെ സി.എസ്.ആർ. ഫണ്ടിൽനിന്ന് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാപ്‌ടോപ്പുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൈമാറിയത്.
കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവള മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് വിതരണോദ്ഘാടനം നിർവഹിച്ചു. പി.ജെ. ജോയ്, അഡ്വ. ഷിയോപോൾ, കൊച്ചുത്രേസ്യ തങ്കച്ചൻ, സിനി മനോജ്, കെ.എൻ. കൃഷ്ണകുമാർ, ബിജു കാവുങ്ങ, ടി.എം. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |