കോഴിക്കോട് : ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം മുൻ ഡയറക്ടറും സസ്യശാസ്ത്രജ്ഞനുമായിരുന്ന ഡോ. വൈ.ആർ. ശർമ അനുസ്മരണ പ്രഭാഷണം ഒമ്പതാം പതിപ്പ് ഐ.ഐ.എസ്.ആർ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. ഡോ. വൈ.ആർ. ശർമ മെമ്മോറിയൽ ട്രസ്റ്റും ഗവേഷണ സ്ഥാപനവും ചേർന്നാണ് പ്രഭാഷണം സംഘടിപ്പിച്ചത്. അമേരിക്കയിലെ ട്രുവറ്റ് മക്കോണൽ യൂണിവേഴ്സിറ്റി പ്രൊഫസറും വൈ.ആർ. ശർമയുടെ വിദ്യാർത്ഥിയുമായിരുന്ന ഡോ. ഡിബി പോൾ മുഖ്യപ്രഭാഷണം നടത്തി. സസ്യങ്ങളിലെ രോഗവാഹകരായ സൂക്ഷ്മാണുക്കളെ കോറം ക്വഞ്ചിങ് സാങ്കേതികവിദ്യയിലൂടെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. എ.ഐ.സി.ആർ.പി.എസ് പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. ഡി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.എ.എസ്.ഡി ഡയറക്ടർ ഡോ. ഹോമി ചെറിയാൻ, അഹമ്മദ് കുട്ടി, അരുണ ശ്രീനിവാസ്, ഡോ. ഈശ്വര ഭട്ട് , ഡോ. അനുരാധ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |