വടകര: അഴിയൂർ വില്ലേജ് ഓഫീസ് പരിധിയിൽ ഡിജിറ്റൽ റി സർവേ ഊർജിതമാക്കാൻ അഴിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡ് വികസന സമിതി അംഗങ്ങൾ, സർവേ വകുപ്പ് മേധാവികൾ എന്നിവരുടെ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. സർവേ നോഡൽ ഓഫീസർ .കെ എം മുഹമ്മദാലി , പി പി നീരജ്,ശരിധരൻ തോട്ടത്തിൽ,രമ്യ കരോടി എം പി ബാബു .ബബ്ബിത്ത് തയ്യിൽ, പി പി ഇസ്മായിൽ, ശ്രീധരൻ കൈപ്പാട്ടിൽ, പ്രദീപ് ചോമ്പാല, കെ എ സുരേന്ദ്രൻ , സാലിം പുനത്തിൽ, പി കെ പ്രിത , വി പി പ്രകാശൻ , മുബാസ് കല്ലേരി. പി പി ശ്രീധരൻ , പി കെ കാസിം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |