കോഴിക്കോട്: രാജ്യത്തെ വിദ്യാലയങ്ങളെ ഹരിതാഭമാക്കാൻ ബൃഹദ് പദ്ധതിയുമായി ആറു വയസുകാരി. പരിസ്ഥിതി ദിനത്തിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവർത്തക കോഴിക്കോട്ടുകാരി റൂഹി മൊഹ്സബ് ഗനിയാണ് 'ട്രീ സ്‌കൂൾ നഴ്സറി' എന്ന പുത്തൻ ഉദ്യമത്തിന് തുടക്കം കുറിച്ചത്. പദ്ധതി ഉദ്ഘാടനം നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വൃക്ഷത്തൈകൾ നട്ട് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയും റൂഹിയും ചേർന്ന് നിർവഹിച്ചു.
നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഗിരീഷ് കുമാർ, പ്രധാനാദ്ധ്യാപകൻ പ്രേമചന്ദ്രൻ, വി.എച്ച്.എസ്. സി പ്രിൻസിപ്പൽ ദിനേഷ് ഇ.ടി, ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ പ്രതിനിധികളായ റോഷൻ ജോൺ, അഖീഷ്മ, റൂഹിയുടെ മാതാപിതാക്കളായ അബ്ദുൾ ഗനി, ഡോ. അനീസ മുഹമ്മദ് എന്നിവരും പങ്കെടുത്തു.
വിദ്യാർത്ഥികളെ ശാക്തീകരിച്ച് കേരളം മുതൽ കാശ്മീർ വരെ 10 ലക്ഷം സ്‌കൂളുകളിലായി ഒരു കോടി വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുകയാണ് ലക്ഷ്യം. പ്രിസം പദ്ധതിയിലൂടെ സ്‌കൂളുകളുടെ ചിത്രം മാറ്റിവരച്ച ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് 'ട്രീ സ്‌കൂൾ നഴ്സറി' നടപ്പാക്കുന്നത്.
ദുരന്തം വേട്ടയാടിയ വയനാട്ടിലെ ചൂരൽമലയിൽ ആൽ, നീർമരുത്, താന്നി എന്നിവ നട്ടുപിടിപ്പിച്ച് റൂഹി നേരത്തെ മാതൃകയായിരുന്നു. നൂറിലധികം വൃക്ഷത്തൈകളാണ് ഇവിടെ നട്ടത്. പാസ്‌പോർട്ടുകൾ റീസൈക്കിൾഡ് കടലാസുകളിൽ അച്ചടിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുൾപ്പെടെ വിവിധ രാഷ്ട്ര തലവൻമാർക്ക് സ്വന്തം കൈപ്പടയിലെഴുതിയ കത്തയച്ചിരുന്നു.
പാസ്‌പോർട്ടിൽ ഇത്തരത്തിൽ മാറ്റം വരുമ്പോൾ അത് വനനശീകരണത്തിനെതിരായ നിശബ്ദ ബോധവത്ക്കരണമായി മാറുമെന്നാണ് റൂഹി കത്തിൽ പറഞ്ഞിരുന്നത്.
ഹരിത പഠനം
കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശികളായ അബ്ദുൾ ഗനിയുടെയും ഡോ. അനീസ മുഹമ്മദിന്റെയും മകളാണ് റൂഹി. റീസൈക്കിൾഡ് പേപ്പർ കൊണ്ടുള്ള ബുക്കുകളാണ് മകൾക്ക് പഠനാവശ്യത്തിനായി വാങ്ങിക്കൊടുത്തത്.
'ചെറുപ്പം തൊട്ടേ പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പറഞ്ഞു കൊടുത്താണ് റൂഹിയെ വളർത്തിയത്.
റൂഹിയുടെ മാതാപിതാക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |