പത്തനംതിട്ട : റോഡിലൂടെ നടന്നുപോയ വൃദ്ധയുടെ പിന്നാലെ സ്കൂട്ടറിലെത്തി കഴുത്തിൽ കിടന്ന മൂന്നരപ്പവൻ സ്വർണമാല കവർന്ന മോഷ്ടാവിനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റൂർ വെസ്റ്റോതറ പുന്നവേലിൽ വീട്ടിൽ തരുൺ തമ്പി(31) ആണ് പിടിയിലായത്. കഴിഞ്ഞമാസം 24 ന് രാവിലെ 9.30 ന് പൂഴിക്കുന്നിൽ വച്ചാണ് കേസിനാസ്പദമായ സംഭവം. ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പൂച്ചേരിമുക്ക് പൂഴിക്കുന്ന് പബ്ലിക് റോഡിലൂടെ നടന്നുപോയ കോയിപ്രം വരയന്നൂർ കാലായിൽ പി.വി മാത്യുവിന്റെ ഭാര്യ സൂസമ്മ മാത്യു(71) വിന്റെ മാലയാണ്‌ഇയാൾ പറിച്ചെടുത്ത് കടന്നത്. പൂച്ചേരി ഭാഗത്ത് നിന്ന് സ്കൂട്ടറിൽ യാത്ര ചെയ്തെത്തിയാണ് പ്രതി മാല പറിച്ചെടുത്തത്. പിടിവലിക്കിടയിൽ ഇവരുടെ വലതുതോൾ ഭാഗത്ത് കഴുത്തിനോട് ചേർന്ന് മുറിവുണ്ടായി. ഇയാളെ തടഞ്ഞെങ്കിലും ശക്തമായി പിടിച്ചുവലിച്ചു മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയ്ക്ക് രണ്ടര ലക്ഷം രൂപ വില വരും.
അന്നുതന്നെ സ്റ്റേഷനിലെത്തി വിവരം പറഞ്ഞ സൂസമ്മ മാത്യുവിന്റെ മൊഴിവാങ്ങി കോയിപ്രം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്കൂട്ടറിന്റെ വിവരങ്ങളിൽ നിന്നാണ് പൊലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
നേരത്തെ തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുത്തേറ്റ് പരിക്ക് പറ്റി 26 മുതൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇയാൾ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ഇയാളെ പൊലീസ് സ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |