തിരുവനന്തപുരം:2025ലെ തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. പ്ളാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുമെന്നു പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത രീതിയിൽ പ്ളാസ്റ്റിക് കൈകാര്യം ചെയ്യണമെന്നു കമ്മീഷണർ പറഞ്ഞു.ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് കമ്മീഷണർ വൃക്ഷത്തൈ നട്ടു.ചടങ്ങിൽ ജീവനക്കാർ സുഗതകുമാരി രചിച്ച ''ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി'' എന്ന കവിത ആലപിച്ചു.കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, സ്റ്റാഫ് വെൽഫെയർ ക്ലബ് സെക്രട്ടറി അനിൽ ജോണി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |