ഏറത്ത്: ഏറത്ത് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ മണക്കാല ദീപ്തി സ്പെഷ്യൽ സ്കൂളിൽ പരിസ്ഥിതിദിനചാരണം നടത്തി. . ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടിയുടെ അദ്ധ്യക്ഷതയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. കൃഷിഓഫീസർ സൗമ്യ ശേഖർ സ്വാഗതം പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജകുമാരി, മറിയാമ്മ തരകൻ, അനിൽ പൂതക്കുഴി, ജയകുമാർ, സന്തോഷ്‌കുമാർ, വത്സമ്മ ജേക്കബ്, ശോഭനകുഞ്ഞ്, സൂസൻ ശശികുമാർ, എൽസി ബെന്നി, ശ്രീലേഖ ശശികുമാർ ,പ്രിൻസിപ്പൽ സൂസൻ ജേക്കബ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |