തിരുവനന്തപുരം: കേരള മോഡൽ വികസനം എന്നത് വെറും പ്രചാരണം മാത്രമാണെന്നും സംസ്ഥാനത്ത് ഇതുവരെ നടന്നത് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും അഴിമതികളെയും സാമ്പത്തിക താത്പര്യങ്ങളെയും സംരക്ഷിക്കുന്ന മോഡൽ മാത്രമാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളായണിയിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ,സി.ശിവൻകുട്ടി,കെ.സോമൻ,നേമം മണ്ഡലം പ്രസിഡന്റ് രാജേഷ്,കൗൺസിലർമാരായ എം.ആർ. ഗോപൻ,ശ്രീദേവി,മഞ്ജു.ജി.എസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |