തുറവൂർ : വിധവയുടെ വീടിന്റെ അടുക്കള വാതിൽ തകർത്ത് മോഷണം. തുറവൂർ പഞ്ചായത്ത് രണ്ടാം വാർഡ് പത്തിൽ ചിറ ഓമനയുടെ വീട്ടിൽ നിന്നാണ് ടി.വിയുടെ സെറ്റോ ബോക്സും പണവും കവർന്നത്. തുറവൂർ കരിനിലത്തിന് സമീപത്ത് ഒറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്ന ഓമന വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. കുത്തിയതോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. കരിനില പ്രദേശത്ത് അപരിചിതരായ ആളുകൾ ദൂരസ്ഥലങ്ങളിൽ നിന്നടക്കം മദ്യപിക്കാനും മയക്കുമരുന്ന് കച്ചവടത്തിനുമായി എത്തുന്നതായി പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ ദേശീയപാതയോരത്ത് തുറവൂർ സലഫീ മസ്ജിദിലും മോഷണം നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |