ആലപ്പുഴ:ബക്രീദ് ആഘോഷിക്കാൻ ബീച്ചിലെത്തിയ ദമ്പതികളുടെ ഏഴ് വയസുകാരിയായ മകളുടെ ശരീരത്തിൽ ലഹരിക്ക് അടിമപ്പെട്ട യുവാവ് അപമര്യാദയായി പെരുമാറിയതുൾപ്പടെ ആലപ്പുഴ ബീച്ചിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നു.കടപ്പുറത്തെ മണ്ണിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ ആംഗ്യത്തോട് കൂടി യുവാവ് ഭീഷണിപ്പെടുത്തി. കുട്ടി പൊട്ടിക്കരഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ കാരണം ചോദിച്ച് മനസ്സിലാക്കുകയായിരുന്നു.കേസ് വേണ്ടെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടതിനാൽ പൊലീസ് പരാതി രജിസ്റ്റർ ചെയ്തിട്ടില്ല.ശനിയാഴ്ച വൈകുന്നേരം ആലപ്പുഴ ബീച്ചിലെ കാറ്റാടി മരക്കൂട്ടം ഭാഗത്ത് വച്ചായിരുന്നു സംഭവം.കഴിഞ്ഞ ദിവസവും മദ്യപന്മാർ യുവതിയെ കടന്നു പിടിച്ച സംഭവവും ബീച്ചിലുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |