മുഹമ്മ: വികസിത് കൃഷി സങ്കൽപ്പ് അഭിയാനിന്റെ ഭാഗമായി കഞ്ഞിക്കുഴി, മുഹമ്മ പഞ്ചായത്തുകളിലെ കർഷകർക്കായി കർഷക ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിച്ചു. ഭാരതീയസുഗന്ധവിളഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻഡോ.ഷംസുദ്ദീൻ നൂതന ഗവേഷണഫലങ്ങൾ അവതരിപ്പിച്ചു.ഡോ.എസ്.രവി,ഡോ.ശിവകുമാർ, റോസ്മി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ ഉദ്ഘാടനം ചെയ്തു.വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ കെ.കമലമ്മ, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതിമോൾ, കർമ്മസേന കൺവീനർ ജി. ഉദയപ്പൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |