കൊല്ലം: വനിതാ സാഹിതി കൊല്ലം ജില്ലാ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യസംഘം കൊല്ലം ഏരിയ കമ്മിറ്റി അംഗവുമായ ഷീബ.എം.ജോണിന്റെ പ്രഥമ കവിതാ സമാഹാരം 'കവിത കവിയോട് ചെയ്യുന്നത്' പ്രകാശനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശന കർമ്മം നിർവഹിച്ചു. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ. സീമ ജെറോം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ.അനിൽകുമാർ പുസ്തകം പരിചയപ്പെടുത്തി. ഡോ.കെ.ബി.ശെൽവമണി, ബീന സജീവ്, എബി പാപ്പച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജോഷ്വാ മാർട്ടിൻ, ഷാജി ഡെന്നിസ് എന്നിവർ കവിതകൾ അവതരിപ്പിച്ചു. സ്ഥിതി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |