തിരുവനന്തപുരം: കേരള തീരത്ത് തുടർച്ചയായി ഉണ്ടാകുന്ന കപ്പൽ അപകടങ്ങളിൽ ദുരൂഹതയുണ്ടെന്നും വിഷയം സർക്കാർ ഗൗരവമായി കാണാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. സംസ്ഥാന സർക്കാർ തുടരുന്ന അനാസ്ഥക്കെതിരെ നാളെ തീരദേശ ജില്ലകളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തും.
കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ എം.എസ്.സി എന്ന കപ്പൽ കമ്പനിക്കെതിരെ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനം തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടുമുള്ള വഞ്ചനയാണ്. ഈ വിഷയത്തിൽ തുടക്കം മുതലേ കുറ്റകരമായ അനാസ്ഥയാണ് സർക്കാർ കാട്ടുന്നത്. അദാനിയുമായി അടുത്ത ബന്ധമുള്ള കപ്പൽ കമ്പനിക്കു വേണ്ടി കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഒത്തുകളിയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |